മകളേ മാപ്പ്….
“അച്ഛന്റെയും അമ്മയുടെയും ഏക മകൾ. അടുത്ത മാസം വിവാഹനിശ്ചയം. കുഞ്ഞുന്നാൾ മുതൽ ആതുരസേവനം മോഹിച്ചവൾ. മിടുക്കിയായി മീയണ്ണൂർ അസീസിയ ആശുപത്രിയിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കിയ 22 കാരി ഡോ.വന്ദനദാസ്”
കൊട്ടാരക്കര താലുക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുമ്പോഴാണ് മയക്കുമരുന്നിനടിമയായ സന്ദീപ് എന്ന അധ്യാപകനായ ക്രിമിനൽ ഈ കുഞ്ഞു മാലാഖയുടെ ജീവിതം തല്ലിക്കെടുത്തിയത്.
പോലീസ് കസ്റ്റഡിയിലായിരുന്ന സന്ദീപ് എന്ന കുറ്റവാളിക്ക് അയാളുടെ പരാക്രമത്തിനിടെ പരിക്കേറ്റിരുന്നു. അങ്ങനെയാണ് പോലീസ് അയാളെ ആശുപത്രിയിൽ എത്തിച്ചത്.
അവിടെ അയാളെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന ഡോക്ടറെ ഓപ്പറേഷൻ തീയേറ്ററിനുള്ളിൽവച്ച് സർജിക്കൽ കത്രികകൊണ്ടുതന്നെയായിരുന്നു പ്രതി കുത്തിയതും കൊലപ്പെടുത്തിയതും.
ഡോക്ടറുടെ മുതുകിലും കഴുത്തിലുമായി ആറോളം കുത്തുണ്ടായിരുന്നു.
ഡോക്ടറെ ആദ്യം കൊട്ടാരക്കര വിജയാസിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ഒപ്പമുണ്ടായിരുന്ന ഡോക്ടർക്കും സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാർക്കും മറ്റുപലർക്കും കുത്തേറ്റു.
വന്ദന ദാസ് എന്ന കുഞ്ഞു മാലാഖയ്ക്ക് നിനക്കായ് കൂട്ടായ്മയുടെ കണ്ണീരോടെയുള്ള യാത്രാ മൊഴി….
Comments (0 Comments)