“ഈന്തപ്പഴത്തിൽ സ്വർണം” കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.
നെടുമ്പാശ്ശേരി: ദുബൈയിൽ നിന്നും സലാഹുദീൻ എന്നയാളാണ് സോപ്പ് സെറ്റ്, മിൽക്ക് പൗഡർ, പ്ലാസ്റ്റിക്കളിപ്പാട്ടം, ഷാംബൂ, ഹെയർ ക്രീം എന്നിവയാണെന്ന് വെളിപ്പെടുത്തി 16 കിലോ ചരക്ക് അയച്ചത്. ഫ്ളോ ഗോ ലോജിസ്റ്റിക്സ് എന്ന ഏജൻസി വഴിയാണ്
കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരിൽ ഇത് നെടുമ്പാശേരിയിലെത്തിയത്. മുഹമ്മദ് സെയ്ദിനു വേണ്ടി വേറെ രണ്ടു പേരാണ് ചരക്ക് ഏറ്റുവാങ്ങാനെത്തിയത്. ഇവർക്ക് കൈമാറാൻ പരിശോധിച്ചപ്പോഴാണ് മിൽക്ക് പൗഡറിലും മറ്റുമായി ഈന്ത പഴത്തിന്റെ കുരുവെന്ന് തോന്നിക്കുന്ന തരത്തിലാണ് സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. 60 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
ഇവിടെ പരിശോധന ശക്തമാണോയെന്ന് പരീക്ഷിക്കാനായിരിക്കാം ആദ്യം ചെറിയ അളവിൽ സ്വർണം കടത്തിയതെന്ന് സംശയിക്കുന്നു. കൂടുതൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്
Comments (0 Comments)