എസ്എൻഡിപി യോഗം ശാഖ നമ്പർ 3208 നൊച്ചിമ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുചൈതന്യ കുടുംബ യൂണിറ്റിന്റെ പന്ത്രണ്ടാമത് വാർഷികാഘോഷംആലുവ എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് ശ്രീ.വി.സന്തോഷ് ബാബു ഉത് ഘാടനം നിർവഹിച്ചു
എസ്എൻഡിപി യോഗം ശാഖ നമ്പർ 3208 നൊച്ചിമ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുചൈതന്യ കുടുംബ യൂണിറ്റിന്റെ പന്ത്രണ്ടാമത് വാർഷികാഘോഷം 23.4.2023 ഞായറാഴ്ച ശ്രീമാൻ സതീശൻ മാരിയിൽ അവർകളുടെ വസതി യിൽ വച്ച് നടത്തുകയുണ്ടായി. വൈകുന്നേരം 5മണിക്ക് ശാഖാ പ്രസിഡൻറ് ശ്രീ കെ.ഡി.രാധാകൃഷ്ണൻ അവർകളുടെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ബഹുമാനപ്പെട്ട ആലുവ എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് ശ്രീ.വി.സന്തോഷ് ബാബു അവർകൾ ദീപം തെളിയിച്ചുകൊണ്ട് വാർഷികോ ഉദ്ഘാടനം നടത്തി സംസാരിച്ചു.ബഹുമാന്യനായ ആലുവ എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീ എ.എൻ. രാമചന്ദ്രൻ അവർകൾ മുഖ്യ പ്രഭാഷണം നടത്തി സൈബർ സേന ചെയർമാൻ ശ്രീ ജഗൽ ജി ഈഴവൻ യൂണിറ്റിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ മുതിർന്ന ശാഖ അംഗങ്ങളെ ആദരിച്ചു.ആലുവ യൂണിയൻ വനിതാ സംഘം സെക്രട്ടറി ശ്രീ ശ്രീമതി ബിന്ദു രതീഷ് ആലുവ യൂണിയൻ യൂത്ത് മൂവ്മെൻറ് വൈസ് പ്രസിഡൻറ് ശ്രീ എം. പി നിബിൻ ശാഖ വൈസ് പ്രസിഡൻറ്ശ്രീ പി.എസ്.. സുധീഷ്.ശാഖാ സെക്രട്ടറി ശ്രീ കെ.എൻ.പ്രകാശൻ യൂണിയൻ പ്രതിനിധി ശ്രീ പി. ജി.രാധാകൃഷ്ണൻ യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് ശ്രീ സനീഷ് ശാഖ വനിതാ സംഘം പ്രസിഡൻറ് ശ്രീമതി സിന്ധു ഷാജി ഗുരുദർശനം കുടുംബയൂണിറ്റ് കൺവീനർ ശ്രീമതി വത്സല മോഹൻദാസ് മരണാനന്തര സഹായനിധി പ്രസിഡൻറ് ശ്രീ മോഹന ചന്ദ്രൻ മരണനന്തര സഹായനിധി സെക്രട്ടറി ശ്രീ എം.ബി.സുധീഷ് എന്നിവരും യൂണിറ്റിന് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി യൂണിറ്റ് ജോയിൻ കൺവീനർ ശ്രീമതി വിദ്യാ സുഭാഷ് യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി
Comments (0 Comments)