എസ് എൻ ഡി പി യോഗം 1662-ാം നമ്പർ നെടുവന്നൂർ ശാഖാ യോഗത്തിന്റെ കുടുംബ സംഗമവും ശ്രീനാരായണ സാംസ്കാരിക സമ്മേളനവും ശാഖാ പ്രസിഡൻറ് ശ്രീ. വി.എൻ. ജോഷിയുടെ അധ്യക്ഷതയിൽ ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് ശ്രീ. വി.സന്തോഷ് ബാബു അവർകൾ ഉത്ഘാടനം നിർവഹിച്ചു.
എസ് എൻ ഡി പി യോഗം 1662-ാം നമ്പർ നെടുവന്നൂർ ശാഖാ യോഗത്തിന്റെ കുടുംബ സംഗമവും ശ്രീനാരായണ സാംസ്കാരിക സമ്മേളനവും ശാഖാ പ്രസിഡൻറ് ശ്രീ. വി.എൻ. ജോഷിയുടെ അധ്യക്ഷതയിൽ ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് ശ്രീ. വി.സന്തോഷ് ബാബു അവർകൾ ഉത്ഘാടനം നിർവഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ധർമ്മ ചൈതന്യ സ്വാമികൾക്ക് പൂർണ്ണ കുംഭം കൊടുത്ത് സ്വീകരിച്ചു. തുടർന്ന് സ്വാമികൾ അനുഗ്രഹ പ്രഭാഷണവും നടത്തി സദസ്സിനെ ധന്യമാക്കുകയും ചെയ്തു. ആലുവ യൂണിയൻ സെക്രട്ടറി ശ്രീ. എ.എൻ. രാമചന്ദ്രൻ അവർകൾ ക്ഷേമ നിധി വിതരണം നടത്തി. മോഡൽ ടെക്നിക്കൽ വിഭാഗത്തിൽ ലോങ്ങ് ചെമ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അർജുൻ വേണുവിനെ യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ. പി. ആർ. നിർമ്മൽകുമാർ അനുമോദിച്ചു.
യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ആലുവ യൂണിയൻ സൈബർ സേന ചെയർമാൻ ശ്രീ. ജഗൽ ജി ഈഴവൻ, പെൻഷനേഴ്സ് ഫോറം കേന്ദ്ര സമിതി അംഗം ശ്രീ. ടി. കെ. വിജയൻ, യൂണിയൻ കമ്മിറ്റി മെമ്പർ ശ്രീ. പി.കെ. വേണു, ഡോ. പൽപ്പു സ്മാരക കുടുംബയുണിറ്റ് രക്ഷധികാരി ശ്രീ. എ.എൻ അരവിന്ദാക്ഷൻ, സൈബർ സേന യൂണിയൻ വൈസ് ചെയർമാൻ, ശ്രീ.സംഗീത് ഷാജി, ശാഖാ വനിതാ സംഘം സെക്രട്ടറി രജിതാ മധു എന്നിവർ സംസാരിച്ചു.
ശാഖ സെക്രട്ടറി ശ്രീ. ടി.കെ. സുനിൽകുമാർ സ്വാഗതവും, ശാഖ വൈസ് പ്രസിഡൻറ് ശ്രീമതി സരിതബാബു കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് ശാഖയിലെ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികൾ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും സമ്മാനദാനവും നൽകി ആദരിച്ചു.
Comments (0 Comments)