ജന്മഭൂമിക്കെതിരെ പ്രമേയം പാസാക്കി.
ജന്മഭൂമിക്കെതിരെ പ്രമേയം പാസാക്കി.
ശ്രീനാരായണ ഗുരുദേവനെ ചട്ടമ്പി സ്വാമിയുടെ ശിഷ്യനായി ചിത്രീകരിച്ചുകൊണ്ടും, കേരളനവോഥാനത്തിന്റെ നാഴികക്കല്ലായ അരുവിപ്പുറം പ്രതിഷ്ഠയുടെ പിതൃത്വം പോലും ചട്ടമ്പിസ്വാമിക്ക് ചാർത്തിക്കൊടുത്തുകൊണ്ടും ചരിത്രത്തെ വിസ്മരിച്ചുകൊണ്ട് ജന്മഭൂമി പത്രത്തിൽ വന്ന ലേഖനത്തിനെതിരെ ആലുവ യൂണിയൻ സൈബർ സേനയുടെ എക്സിക്യൂട്ടീവ് കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പ്രമേയം പാസാക്കി. യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത ഇത്തരം വാർത്തകൾ പടച്ച് വിടുന്നതിലൂടെ കേരളത്തിലെ ശ്രീനാരായണ വിശ്വാസികളെ മുഴുവൻ ജന്മഭൂമി അവഹേളിക്കുകയാണെന്നും യോഗം വിലയിരുത്തി. ആലുവ യൂണിയൻ സൈബർ സേന ചെയർമാൻ കെ. ജി. ജഗൽകുമാരിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ആസ്ഥാനത്ത് കൂടിയ യോഗത്തിൽ കൺവീനർ കെ.എസ്. ദീപക് സ്വാഗതവും ജോ. കൺവീനർ കോമളകുമാർ കൃത്ജ്ഞതയും രേഖപ്പെടുത്തി.
Comments (0 Comments)