ജമ്മു കശ്മീരിലെ രജൗരിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര് മരിച്ചു
ജമ്മു കശ്മീരിലെ രജൗരിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര് മരിച്ചു. 30 ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. 150 അടി താഴ്ചയിലേക്കാണ് ബസ് വീണത്. ബസിൽ 50ലധികം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ പുരോഗമിക്കുകയാണ്. സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചനം രേഖപ്പെടുത്തി.
പ്രസിദ്ധമായ ശിവകോലി ക്ഷേത്രത്തിലേക്കാണ് ബസ് തീർഥാടകരെ എത്തിച്ചത്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരായിരുന്നു ബസിലുണ്ടായിരുന്നവരിലേറെയും.
Comments (0 Comments)