കുന്നുകര അഗ്രി പ്രോഡക്ട്സ് ആൻഡ് മാർക്കറ്റിങ് യൂണിറ്റ് ഉദ്ഘാടനം ബഹു, കേരള സഹകരണ, തുറമുഖം വകുപ്പ് മന്ത്രി *ശ്രീ. വി എൻ വാസവൻ നിർവഹിച്ചു.

Spread the love

നിർവഹിച്ചു.തുടർന്ന് പ്ലാന്റിന്റെ സ്വിച്ഓൺ കർമവും സഹകരണമന്ത്രി നിർവഹിച്ചു.
കൃഷിക്കാർക്ക് സഹായകരമായ രീതിയിൽ ഇത്തരത്തിൽ മികച്ച രീതിയിലുള്ള സംരംഭങ്ങൾ സഹകരണമേഖലയിൽ ഇനിയും ഉയർന്നു വരണം എന്നും അതിന് സർക്കാരിന്റെയും സഹകരണവകുപ്പിന്റെയും എല്ലാവിധ പിന്തുണയും ഉണ്ടാകും എന്നും സഹകരണമന്ത്രി പ്രഖ്യാപിച്ചു.

ബഹുമാനപ്പെട്ട കേരള നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി *ശ്രീ. പി രാജീവ്‌* വിഭാവനം ചെയ്ത *കൃഷിക്കൊപ്പം കളമശ്ശേരി* പദ്ധതിയിൽ ഉൾപ്പെടുത്തി *കുന്നുകര സർവീസ് സഹകരണബാങ്കിന്റെ* നേതൃത്വത്തിൽ ആരംഭിച്ച *കുന്നുകര അഗ്രി പ്രോഡക്ട്സ് ആൻഡ് മാർക്കറ്റിങ് യൂണിറ്റാണ്* ഇന്ന് പ്രവർത്തനം ആരംഭിച്ചത്. നബാർഡിന്റെ അഗ്രികൾച്ചറൽ ഇൻഫ്രാ സ്ട്രക്ച്ചർ ഫണ്ട് കേരളബാങ്ക് വഴി ലഭിച്ചത് ഉപയോഗിച്ചാണ്‌
വിദേശ വിപണി അടക്കം ലക്ഷ്യം വെച്ച് കൊണ്ട് ഏത്തക്കായ, മരച്ചീനി എന്നിവയിൽ നിന്നും മൂല്യവർദ്ധിതഉൽപ്പന്നങ്ങൾ ആയി വാക്വം ഫ്രൈഡ് ചിപ്സ് ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ് ആണ് ബാങ്ക് 100 വർഷം പൂർത്തിയാക്കുന്ന 2024 വർഷത്തിൽ ഉൽഘാടനം ചെയ്യപ്പെട്ടത്.
8 % ത്തിൽ താഴെ ഓയിൽ കണ്ടന്റ് ഉള്ള വിവിധ ഫ്ലേവറുകളിൽ ഉള്ള ഉൽപ്പന്നങ്ങൾ ആണ് *chip-coop* എന്ന ബ്രാൻഡിൽ വിദേശടെക്നോളജി ഉള്ള ഫുള്ളി ഓട്ടോമേറ്റഡ് ആയ മെഷീനറി ഉപയോഗിച്ച് ആദ്യഘട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്നത്.

*ബഹു:കേരള നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി *ശ്രീ. പി രാജീവ്‌* അദ്ധ്യക്ഷത വഹിച്ചു.
കൃഷിക്കൊപ്പം പദ്ധതിയിൽ ഉൾപ്പെടുത്തി കളമശേരി മണ്ഡലത്തിൽ സഹകരണമേഖലയിൽ നടപ്പിലാക്കുന്ന രണ്ടാമത്തെ സംരംഭം ആണ് കുന്നുകര ബാങ്കിന്റെ ഈ പദ്ധതി എന്നും കൃഷിക്കൊപ്പം കളമശേരി പദ്ധതിയിൽ വിവിധ രാഷ്ട്രീയ കക്ഷികൾ ഭരിക്കുന്ന സംഘങ്ങളിൽ ആണ് ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത് എന്നും അത് കൊണ്ട് തന്നെ കക്ഷി രാഷ്ട്രീയത്തിന് അതീതമായ പദ്ധതി ആയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത് എന്നും ശ്രീ. *പി രാജീവ്‌* അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

ബാങ്ക് പ്രസിഡന്റ് ശ്രീ. വി എസ് വേണു സ്വാഗതം ആശംസിക്കുകയും *CHIP-COOP ബ്രാൻഡ്(കുന്നുകര സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 827 ന്റെ സബ്സിഡിയറി യൂണിറ്റ് )ഉൽപ്പന്നങ്ങൾ ഉടൻ വിപണിയിൽ* എത്തിക്കും എന്ന് അറിയിക്കുകയും ചെയ്തു.ബാങ്ക് സെക്രട്ടറി കെ എസ് ഷിയാസ് പ്രോജക്റ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌
പ്രസിഡന്റ് ശ്രീ. *ടി വി പ്രതീഷ്* സോളാർ പ്ലാന്റ് ഉൽഘാടനം ചെയ്തു., കുന്നുകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി സൈന ബാബു,ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ. കെ. വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കാസിം സി കെ, കുന്നുകര ഗ്രാമപഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് ശ്രീ. എം എ അബ്ദുൾ ജബ്ബാർ, വാർഡ് മെമ്പർ ബീനാജോസ്,
സംസ്ഥാന സഹകരണയൂണിയൻ പ്രതിനിധിയും മുപ്പത്തടം ബാങ്ക് പ്രസിഡന്റും ആയ ശ്രീ.വി എം ശശി, എറണാകുളം ജില്ലാസഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) ജോസ്സാൽ ഫ്രാൻസിസ് തോപ്പിൽ, നോർത്ത് പറവൂർ താലൂക്ക് സഹകരണഅസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ശ്രീമതി ഷാജിത, എ ഐ എഫ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ ശ്രീമതി. സൗമിത്രി, കേരള ബാങ്ക് കുറുമശേരി ബ്രാഞ്ച് മാനേജർ ശ്രീമതി മാഗി പോൾ, പാറക്കടവ് അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്റ്റർ ശ്രീമതി പുഷ്യരാജ് കുന്നുകര കൃഷി ഓഫീസർ സാബിറാബീവി,കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ കോ ഓർഡിനേറ്റർ ശ്രീ. എം പി വിജയൻ, അഗ്രോ നേച്ചർ എം ഡി രഞ്ജിത് രാജേന്ദ്രൻ,വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ശ്രീ. വി. കെ അനിൽ, ശ്രീ.അനിൽ ആർ, ശ്രീ.വി ആനന്ദൻ,ശ്രീ. രാജശേഖരൻ, ശ്രീ. ആന്റു തോമസ്
ബാങ്കിലെ ഡയറക്ടർ ബോർഡംഗങ്ങളായ ജോസ് പി ടി, പോൾ പി.ജെ, സുധീർ എം എസ്, അബു എം എ, റിഷാദ് ടി എൻ, ഹരിപ്രസാദ് എം ആർ, ഹരിദാസ് കെ വി, ശ്രീദേവി എൻ, ഷക്കീല പി കെ, മിബി ജനീഷ് എന്നിവർ ആശംസകൾ അറിയിച്ചു

ബോർഡ് മെമ്പർ ശ്രീ. എസ് ബിജു കൃതജ്ഞത അറിയിച്ചു.

ji

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *