ഡോ. ബിജു കൈപ്പാറേടൻ രാഷ്ട്രീയ ലോക് മോർച്ച (RLM) സംസ്ഥാന പ്രസിഡന്റ്.
തിരുവനന്തപുരം: രാഷ്ട്രീയ ലോക് മോർച്ചയുടെ (RLM) സംസ്ഥാന പ്രസിഡന്റായി ഡോ. ബിജു കൈപ്പാറേടനെ പാർട്ടി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ നിയമിച്ചതായി പാർട്ടി വ്യക്താവ് മാധവ് ആനന്ദ് വാർത്താ കുറിപ്പിൽ അറിയിച്ചു.
നിലവിൽ ആന്ധ്രാ, തെലുങ്കാനാ, തമിഴ്നാട്, കർണ്ണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന കൈപ്പാറേടൻ ആ ചുമതല തുടർന്നും നിർവഹിക്കുമെന്ന് മാധവ് ആനന്ദ് അറിയിച്ചു.
Comments (0 Comments)