ആലുവ അദ്വൈതാശ്രമത്തിൽ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ്

Spread the love

വൈദ്യരത്നം ആയുർവേദ ഹോസ്പിറ്റലും അദ്വൈതാശ്രമവും സംയുക്തമായി സർവ്വമത സമ്മേളന ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി 2024 മെയ് 3 വെള്ളിയാഴ്ച ചതയ ദിനത്തിൽ രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണി വരെ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. അഷ്ടവൈദ്യന്മാരുടെ നേതൃത്വത്തിലായിരിക്കും ക്യാമ്പ് നടത്തുക. ബ്ലഡ് ഷുഗർ പരിശോധന, BP പരിശോധന, വിദഗ്ദ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ കൺസൾട്ടേഷൻ, നിശ്ചിത ആയുർവേദ ഔഷധങ്ങൾ, ECG എന്നീ സേവനങ്ങൾ സൗജന്യമായിരിക്കും.

ഈ മെഗാ ക്യാമ്പിൽ ജനറൽ മെഡിസിൻ , ത്വക് രോഗവിഭാഗം, ഓർത്തോ – ന്യൂറോ വിഭാഗം, സ്ത്രീരോഗ വിഭാഗം കുട്ടികളുടെ വിഭാഗം എന്നിവയിൽ സ്പെഷ്യാലിറ്റികളിലായി വിദഗ്ധ ഡോക്ടർമാർ നയിക്കുന്ന മെഗാ ക്യാമ്പ് ആയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
Mob :9188951176 ‘
8129820846

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *