മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎൽഎയും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ മേയര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്.ആര്യാ രാജേന്ദ്രനെതിരെ സൈബർ അതിക്രമം നടക്കുകയാണ്. ആര്യ തെറ്റ് ചെയ്തിട്ടില്ലെന്നും കെഎസ്ആർടിസി ഡ്രൈവറാണ് മോശമായി പെരുമാറിയതിന്നും സനോജ് പറഞ്ഞു.കെഎസ്ആർടിസി ഡ്രൈവർക്കെതിരെ മുണ്ട് പൊക്കി കാണിച്ചതിന് മുൻപ് കേസെടുത്തിട്ടുണ്ട്. മഹാനായ വ്യക്തിയായി ഡ്രൈവറെ മാറ്റുകയാണെന്നും വി കെ സനോജ് ആരോപിച്ചു.
ഇതിനിടെ, മേയർ ആര്യാ രാജേന്ദ്രൻ തടഞ്ഞുനിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായതില്‍ ദുരൂഹതയുണ്ടെന്ന് ഡ്രൈവര്‍ യദു പറഞ്ഞു.ഇന്ന് നടത്തിയ പരിശോധനയില്‍ പൊലീസ് ബസിലെ ഡിവിആര്‍(ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.
Comments (0 Comments)