നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വയോധികമാർക്ക് പരിക്കേറ്റു
നാദാപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. ആയിഷയ്ക്കും നാരായണിക്കും തെരുവ് നായയുടെ കടിയേറ്റു. കനൽപാലം റോഡിൽ രാവിലെ ഒമ്പതരയോടെയാണ് സംഭവം.
താഴെ വീണുപോയ ആയിഷുവിന്റെ ഇരു കൈകൾക്കും മുഖത്തും നാരായണിയുടെ കാലിനും കടിയേറ്റു. ഇരുവരും നാദാപുരം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കാണാതായ തെരുവ് നായയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമണം പതിവാണ്. മൂന്ന് മാസത്തിനിടെ 25 പേർക്ക് കടിയേറ്റു.
Comments (0 Comments)