സംസ്ഥാനത്തെ കാട്ടുതീ വിഷയത്തിൽ ഉത്തരഖണ്ഡ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
സംസ്ഥാനത്തെ കാട്ടുതീയിൽ ഉത്തരാഖണ്ഡ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കാട്ടുതീ പടരുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ എങ്ങനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയക്കാനാകുമെന്ന് സുപ്രീം കോടതി ബുധനാഴ്ച ചോദിച്ചു. കഴിഞ്ഞ വർഷം നവംബർ മുതൽ സംസ്ഥാനത്ത് 1,437 ഹെക്ടർ വനമാണ് നശിച്ചത്. ഉത്തരാഖണ്ഡിലെ കാട്ടുതീയുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി വിമർശിച്ചത്.
കാട്ടുതീ 40% വനത്തിലേക്ക് പടർന്നിട്ടുണ്ടെന്നും അത് അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ലെന്നും അഭിഭാഷകൻ പരമേശ്വര്‍ കോടതിയെ അറിയിച്ചു. അതേസമയം, പുതിയ തീപിടിത്തം ഉണ്ടായിട്ടില്ലെന്ന് ഉത്തരാഖണ്ഡ് പബ്ലിക് പ്രോസിക്യൂട്ടർ സുപ്രീം കോടതിയെ അറിയിച്ചു. കാട്ടുതീ അണയ്ക്കാൻ കേന്ദ്രത്തിൽ നിന്ന് ധനസഹായം ലഭിച്ചില്ലെന്നും സംസ്ഥാനം സുപ്രീം കോടതിയിൽ വാദിച്ചു.
Comments (0 Comments)