ആലപ്പുഴ ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് രാജേഷ് പിടിയില്‍
ആലപ്പുഴ ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷ് അറസ്റ്റിൽ. കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന ഉടന്‍ രാജേഷ് കടന്നുകളയുകയായിരുന്നു
പള്ളിപ്പുറം പള്ളിച്ചന്തയില്‍ ശനിയാഴ്ച രാത്രി മണിയോടെയാണ് സംഭവം. പള്ളിപ്പുറം സ്വദേശിനിയാണ് കൊല്ലപ്പെട്ട അമ്പിളി (42). രാജേഷിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണം.
തിരുനാളൂർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുനർവികസന ഓഫീസറാണ് അമ്പിളി. ള്ളിച്ചന്തയില് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ബാങ്കിലേയ്ക്കുള്ള പൈസ വാങ്ങി തന്റെ സ്കൂട്ടറില്‍ കയറുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് കത്തി കൊണ്ട് അമ്പിളിയെ കുത്തി വീഴുത്തുകയായിരുന്നു. റോഡില്‍ വീണ അമ്പിളിയുടെ കൈയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗും, ബാങ്കിന്റ ഇന്റര്‍നെറ്റ് മിഷ്യനും എടുത്തശേഷം രാജേഷ് കടന്നുകളഞ്ഞുസംഭവം കണ്ടവർ ഉടൻ ചേർത്തലയിലെ അമ്പിളി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments (0 Comments)