കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കുറ്റിക്കോലില്‍ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം മരിച്ച കെ.കെ. ബന്തടുക്ക സ്വദേശികളായ കുഞ്ഞികൃഷ്ണൻ (60), ഭാര്യ ചിത്രകല (50).
ബേത്തൂർ പാറ കുന്നുമ്മൽ റോഡിലായിരുന്നു അപകടം. ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന ഇവരെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്നു ദമ്പതികൾ.
ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. അപകടത്തിൽപ്പെട്ട രണ്ടുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എതിരെ വന്ന കാറിൽ രണ്ടു പേരുണ്ടായിരുന്നു. സംഭവത്തിൽ ബേഡകം പോലീസ് കേസെടുത്തു.
Comments (0 Comments)