വയനാട്ടില്‍ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു
വയനാട്ടിൽ ക്വട്ടേഷന്‍ സംഘം പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടിൽ ജിത്തു എന്ന ഷാജി, ചോറ്റാനിക്കര വാഴപ്പലമ്പിൽ വീട്ടിൽ അലൻ ആൻ്റണി, പറവൂർ കോലാനിപ്പാലം വീട്ടിൽ ജിതിൻ സോമൻ, ആൽവ അമ്പാട്ട് വീട്ടിൽ രോഹിത് രവി എന്നിവരെയാണ് പുലർച്ചെ രണ്ടുമണിയോടെ ലക്കിടിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ സംഘത്തെ പൊലീസ് ചോദ്യം ചെയ്തു. ഈ സംഘത്തിൻ്റെ ക്രിമിനൽ പ്രവർത്തനങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണ്. ഇതുവരെയുള്ള അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതി നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Comments (0 Comments)