ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപോയി
ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപോയി. പോക്സോ പ്രതിയെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് കേരള പോലീസ് അറസ്റ്റ് ചെയ്തെങ്കിലും തമിഴ്നാട്ടിലെ കാവേരിപട്ടണത്ത് നിന്ന് രക്ഷപ്പെട്ടു. പോക്സോ കേസ് പ്രതിയാണ് തമിഴ്നാട് കാവേരിപട്ടണം എന്ന സ്ഥലത്തുവെച്ച് രക്ഷപെട്ടത്. പത്തനംതിട്ട സൈബർ പൊലീസ് പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ പീഡന കേസിലെ പ്രതിയാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് വിവരം.
Comments (0 Comments)