14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾക്ക് വധശിക്ഷ
14 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾക്ക് വധശിക്ഷ. രാജസ്ഥാനിലെ ഭിൽവാരയിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്. അപൂർവ കേസുകളിൽ അപൂർവമായ കേസാണിതെന്ന് ജസ്റ്റിസ് അനിൽ ഗുപ്ത തൻ്റെ വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. . സഹോദരങ്ങളായ കാലുവും കന് ഹയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു. തെളിവ് നശിപ്പിച്ചുവെന്നാരോപിച്ച് മൂന്ന് സ്ത്രീകളടക്കം കേസിലെ മറ്റ് ഏഴ് പ്രതികളെ കോടതി വെറുതെവിട്ടു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.
കുറ്റവിമുക്തരായ രണ്ട് സ്ത്രീകളും പ്രതിയുടെ ഭാര്യമാരാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മഹാവീർ സിംഗ്കിഷ്നാവത്താണ് പ്രൊസിക്യൂഷന് വേണ്ടി ഹാജരായത്. കന്നുകാലികളെ മേയ്ക്കാനെത്തിയ പെൺകുട്ടിയാണ് പ്രതികളുടെ ക്രൂരതക്ക് ഇരയായത്. വീട്ടിലേക്ക് മടങ്ങാത്തതിനെ തുടർന്ന് 10 മണിയോടെ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് സമീപത്തെ അടുപ്പിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. പരിശോധനയിൽ സമീപത്ത് നിന്ന് കീറിയ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി.
എല്ലുകളും പകുതി കത്തിയ നിലയിലുള്ള ശരീരഭാഗങ്ങളും അടുപ്പിൽ നിന്ന് കണ്ടെത്തി. ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനയിൽ പെൺകുട്ടിയെ ജീവനോടെ കത്തിച്ചതായി കണ്ടെത്തി. പോലീസ് അന്വേഷണത്തിൽ, സഹോദരങ്ങൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും തലയിൽ വടികൊണ്ട് അടിക്കുകയും ബോധം മറയും വരെ കത്തിക്കുകയും ചെയ്തുവെന്ന് കണ്ടെത്തി. 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി 400 പേജുള്ള കുറ്റപത്രം തയ്യാറാക്കി.
Comments (0 Comments)