സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം
സംസ്ഥാനത്ത് മഴക്കെടുതി മുന്നറിയിപ്പിൽ മാറ്റം. അടിയന്തര മുന്നറിയിപ്പ് പൂർണമായും പിൻവലിച്ചു. ഒരു പ്രദേശത്തും കനത്ത മഴ പെയ്യുമെന്ന ആശങ്ക വേണ്ട. എങ്കിലും എട്ട് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിൽ ശക്തമായ മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റെല്ലാ മേഖലകളിലും ഇന്ന് യെല്ലോ അലർട്ടാണ്.
പത്തനംതിട്ടയിലും ഇടുക്കിയിലും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ ഇടുക്കിയിലും പാലക്കാടും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
Comments (0 Comments)