വണ്ടിപ്പെരിയാർ പോക്സോ കേസിൽ കുറ്റവിമുക്തനായ അർജുനും കുടുംബത്തിനും സംരക്ഷണം കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
വണ്ടിപ്പെരിയാർ പോക്സോ കേസിൽ കട്ടപ്പന പ്രത്യേക കോടതി വെറുതെവിട്ട അർജുനനും കുടുംബത്തിനും സംരക്ഷണം നൽകണം മനുഷ്യാവകാശ കമ്മീഷൻ . അർജുനും ബന്ധുക്കൾക്കും അവരുടെ വീടുകളിൽ താമസിച്ച് ജോലി കണ്ടെത്തുന്നതിന് സംരക്ഷണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി വണ്ടിപ്പെരിയാർ പൊലീസിന് നിർദേശം നൽകണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി പീരുമേട് ഡി വൈ എസ് പി യോട് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ വണ്ടിപ്പെരിയാർ പൊലീസിൽ വീഴ്ചയുണ്ടായെന്നും കമ്മിഷൻ കണ്ടെത്തി. അർജുൻ്റെ പിതൃസഹോദരൻ്റെ വീട്ടിൽ നടന്ന മോഷണക്കേസ് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ഡി.വൈ.എസ്.പിക്ക് കമ്മിഷൻ നിർദേശം നൽകി.
Comments (0 Comments)