കാസര്‍കോട് ജില്ലയിലെ ബന്തടുക്കയിലെ ഓവുചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
കാസർകോട് ജില്ലയിലെ ബന്തടുക്കയിലെ ഇടവഴിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി . ബന്തടുക്ക മംഗലതടത്തിൽ വീട്ടിൽ രതീഷ് (40) ആണ് മരിച്ചത്. വീടിനടുത്ത് സ്വന്തമായി വർക്ക് ഷോപ്പ് നടത്തുകയാണ് രതീഷ്. ഇന്ന് രാവിലെയാണ് വർക്ക് ഷോപ്പിന് സമീപത്തെ അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തിയത്. സ്കൂട്ടർ നിർത്തുന്നതിനിടെ തെന്നി തലയിടിച്ച് ഓടയിൽ വീണതാകാമെന്നാണ് കരുതുന്നത്. ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ. മൃതദേഹം വിചാരണയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.
Comments (0 Comments)