കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മുൻ മന്ത്രി കെ കെ ശൈലജ
കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മുൻ മന്ത്രി കെ കെ ശൈലജ. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ മലയാളികളുടെ അഭിമാന നിമിഷങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിച്ചു. . മലയാളത്തിലെ താരങ്ങളായ കനി കുസുമിയും ദിവ്യ പ്രഭയും അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മുപ്പത് വർഷങ്ങൾക്ക് ശേഷം കാനിൽ മത്സരത്തിൽ പ്രദർശിപ്പിക്കുന്ന ഒരു ഇന്ത്യൻ ചിത്രമാണ്.
അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നൽകുന്ന പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് ബഹുമതിക്ക് അർഹനായ സന്തോഷ് ശിവന്, അഭിമാനകരമായ പാം ഡി ഓർ അവാർഡിനായി മത്സരിക്കുന്ന “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന ചിത്രത്തിൻ്റെ സംവിധായിക പായൽ കപാഡിയ അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
Comments (0 Comments)