മുംബൈ ധാരാവിയിലുണ്ടായ തീപ്പിടിത്തത്തിൽ ആറു പേർക്ക് പരിക്കേറ്റു
മുംബൈയിലെ ധാരാവിയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ധാരാവി അശോക് മിൽ വളപ്പിൽ ഇന്ന് പുലർച്ചെ നാലോടെയാണ് തീപിടിത്തമുണ്ടായത്. ധാരാവിയിൽ നിന്ന് ദൂരെയുള്ള വ്യവസായ മേഖലയിലാണ് അപകടം.
നിരവധി ചെറുകിട വ്യാപാരസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഒരു വസ്ത്രനിർമ്മാണശാലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. മൂന്ന് നിലകളുള്ള കെട്ടിടം പിന്നീട് പൂർണമായും കത്തി നശിച്ചു. മുംബൈ അഗ്നിശമന സേനയുടെ പത്ത് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൻ്റെ കാരണം അറിവായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments (0 Comments)