കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി യുവതി പിടിയില്‍
കോഴിക്കോട് മെഡിക്കൽ കോളേജിൽ വ്യാജ ഐഡിയുമായി യുവതി പിടിയിൽ. വനിതാ ഡോക്ടറുടെ ഐഡി കാര്‍ഡുമായി കറങ്ങിനടന്ന യുവതിയാണ് പിടിയിലായത്. ലക്ഷദ്വീപ് സ്വദേശി സുഹറാബിയെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്തിനെ കബളിപ്പിക്കാനാണ് വ്യാജ ഐഡി ഉണ്ടാക്കിയതെന്നാണ് യുവതിയുടെ വിശദീകരണം. ക്രിമിനൽ നടപടി ചട്ടത്തിലെ 465, 471 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവർക്ക് ചികിത്സയോ ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Comments (0 Comments)