മൂന്നാറിൽ പശുവിനെ കടുവ കൊന്നു. കടലാർ വെസ്റ്റ് ഡിവിഷനിലാണ് ഗർഭണിയായ പശു ചത്തത്
ഇടുക്കി മൂന്നാറിൽ പശുവിനെ കടുവ കൊന്നു. കടലാർ വെസ്റ്റ് ഡിവിഷനിലാണ് ഗർഭണിയായ പശു ചത്തത്. കടലാർ സ്വദേശി സ്റ്റീഫനാണ് പശുവിനെ നഷ്ടമായത്. മേച്ചിൽപുറത്തിറങ്ങിയ പശു രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് പശുവിൻ്റെ ജഡം കണ്ടെത്തിയത്.
കൊന്ന ശേഷം പുറകു വശത്തു നിന്നും ഭക്ഷിച്ചു തുടങ്ങിയ നിലയിലായിരുന്നു ജഡം. കടുവയാണ് ഇത്തരത്തിൽ ഭക്ഷിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. ഒരു വർഷത്തിനിടെ പത്ത് പശുക്കളെയാണ് കടുവ കൊന്നത്.
Comments (0 Comments)