സ്ത്രീവേഷം ധരിച്ചെത്തി ട്രെയിൻ യാത്രക്കാരനിൽ നിന്ന് ബാഗ് മോഷ്ടിച്ച ആൾ പിടിയിൽ
സ്ത്രീ വേഷം ധരിച്ച് ട്രെയിൻ യാത്രക്കാരൻ്റെ ബാഗ് മോഷ്ടിച്ചതിന് ഒരാൾ കസ്റ്റഡിയിൽ. അസം തസ്പൂർ സ്വദേശി അസദുൽ അലിയാണ് ആലുവ പോലീസിൻ്റെ പിടിയിലായത്. ഇയാളുടെ കൂട്ടാളികൾക്കായി തിരച്ചിൽ തുടരുകയാണ്.
നെടുമ്പാശേരിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സുഹൈലിൻ്റെ ബാഗാണ് സംഘം മോഷ്ടിച്ചത്. നാട്ടിലേക്ക് പോകാനായി റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു സുഹൈൽ. പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ പ്രധാന രേഖകൾ ബാഗിലുണ്ടായിരുന്നു.
Comments (0 Comments)