ഓഡീഷയിൽ ട്രെയിൻ അപകടത്തിൽ മരണം 238
ഒഡിഷയിൽ തീവണ്ടി പാളംതെറ്റി 238 പേർ മരിച്ചു. 1000 ത്തോളം പേർക്ക് പരിക്ക്.
ഒഡിഷയിലെ ബാലാസോറിലാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്. യശ്വന്ത്പുരിൽ നിന്നും ഹൌറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളം തെറ്റിയത്. തൊട്ടടുത്ത ട്രാക്കിലൂടെ വരികയായിരുന്ന കോറമണ്ഡൽ എക്സ്പ്രസ്സ് ഈ കോച്ചുകളിലേക്ക് ഇടിച്ചു മറിയുകയായിരുന്നു. ഇതിലേക്ക് ഒരു ചരക്ക് തീവണ്ടിയും ഇടിച്ചുകയറിയത് അപകടത്തിന്റെ ആഘാതം കൂട്ടി.
Comments (0 Comments)