“ഗുരുസ്പർശം” 10-ാംമത് ക്യാമ്പ് 4362-ാം നമ്പർ വെസ്റ്റ് കളമശ്ശേരി എസ് എൻ ഡി പി ശാഖയിൽ..
എസ് എൻ ഡി പി യോഗം ആലുവ യൂണിയന്റെയും, ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ
“ഗുരുസ്പർശം”
Art of Family Befriending ( Psychological )
എന്ന പേരിൽ ആലുവ എസ് എൻ ഡി പി യൂണിയൻ പരിധിയിലെ 61-ശാഖകളിൽ 61-ആഴ്ച്ചകളിലായി സംഘടിപ്പിക്കുന്ന ആത്മഹത്യ പ്രതിരോധ ബോധവൽക്കരണ
മെഗാ ക്യാംപെയിന്റെ 10-ാം മത് ക്യാമ്പ് 4362-ാം നമ്പർ വെസ്റ്റ് കളമശ്ശേരി 04-06-2023 ഞായറാഴ്ച ഉച്ചക്ക് ശ്രീ.കെ.കെ.ബാബുവിൻ്റെ വസതിയിൽ വച്ച് ശാഖ പ്രസിഡന്റ് ശ്രീ.ടി.കെ.സാജു അവർകളുടെ അദ്ധ്യക്ഷതയിൽ എസ് എൻ ഡി പി യോഗം ആലുവ യൂണിയൻ പ്രസിഡൻറ് ശ്രീ. വി.സന്തോഷ് ബാബു അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് Dr. അലീന ജോൺസൺ
( Senior Resident Dept. of Psychiatry ) ക്ലാസ്സ് നയിച്ചു.
ആലുവ യൂണിയൻ കൗസിലിംഗ് ഫോറം പ്രസിഡന്റ് ശ്രീ. ബിജു വാലത്ത് ( Counsellor & NLP therapist, National Skill Development ) & ശ്രീമതി. പ്രവീണ ബിജു ( സൈക്കോളജിസ്റ്റ് ). എന്നിവർ വിഷയാവതരണം നടത്തി.
സൈബർ സേന എറണാകുളം ജില്ലാ ജോ. കൺവീനർ ശ്രീ. ജഗൽ ജി ഈഴവൻ പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.
യൂണിയൻ സൈബർ സേന കൺവീനർ ദീപക് മാങ്ങാമ്പിള്ളി ആശംസകൾ അർപ്പിച്ചു.
ശാഖ സെക്രട്ടറി ശ്രീ. വി.എൻ.ഉണ്ണികൃഷ്ണൻ സ്വാഗതവും, കുടുംബയോഗം കൺവീനർ ശ്രീ.ടി.കെ.ദാസൻ കൃതജ്ഞതയും രേഖപ്പെടുത്തി.
Comments (0 Comments)