പളളിലാംകര ശാഖയിലെ വയൽവാരം കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുസമ്മേളനം ശാഖ പ്രസിഡന്റ് ശ്രീ എ.എസ്.ജിതേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ പ്രസിഡന്റെ ശ്രീ. വി. സന്തോഷ് ബാബു അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു.
2142-ാം നമ്പർ പളളിലാംകര ശാഖയിലെ വയൽവാരം കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുസമ്മേളനം ശാഖ പ്രസിഡന്റ് ശ്രീ എ.എസ്.ജിതേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ പ്രസിഡന്റെ ശ്രീ. വി. സന്തോഷ് ബാബു അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബ യൂണിറ്റ് കൺവീനർ ശ്രീമതി. ഷൈന്റി രാജേഷ് സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി ശ്രീ. എ.എൻ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ബോർഡ് മെമ്പർ ശ്രീ. പി.പി. സനകൻ, സൈബർ സേന ചെയർമാൻ ശ്രീ. ജഗൽ ജി ഈഴവൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ശാഖാ സെക്രട്ടറി ശ്രീ. പി.വി. ശശികുമാർ സംസാരിച്ചു. SSLC PLUS 2 വിജയിച്ച കുട്ടികൾക്കുള്ള മെമന്റോ സമ്മാനിച്ചു. രാവിലെ മുതൽ നടന്ന കായിക മത്സരങ്ങളിൽ വിജയികളായവർക്കും കലാപരിപാടികളിൽ പങ്കെടുത്തവർക്കും സമ്മാനങ്ങൾ നൽകി.
കൺവീനർ ഷൈന്റി രാജേഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭരണ സമിതി അംഗങ്ങളായി കൺവീനർ ഷൈന്റി രാജേഷ്, ജോ കൺവീനർ ജയന്തി തിലകൻ കമ്മിറ്റി അംഗങ്ങൾ മിനി അശോകൻ , സിനി തമ്പി, രത്നമ്മ സുരേഷ്, രമണി കൃഷ്ണൻ ,ഓമന കൃഷ്ണൻ കുട്ടി ,ബീന രാജൻ .അജിത രാജൻ, ജയസദാനന്ദൻ ,സൗമ്യ സാബു ,സുജ സിബു PN ദിനേശൻ ,ER ദിനേശൻ , P.R. ദിനേശൻ , P.P തമ്പി എന്നിവരെ തിരഞ്ഞടുത്തു.
ജോ കൺവീനർ ശ്രീമതി. രമണി കൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
Comments (0 Comments)