കീഴ്മാട് സർക്കുലർ റോഡിലെ യാത്രാക്ലേശം പരിഹരിക്കാൻ DYFI നിവേദനം നൽകി.
ആലുവ: കീഴ്മാട് സർക്കുലർ റോഡിൽ ജനങ്ങൾ ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസ് സർവീസുകളാണ്. വിദ്യാർത്ഥികളും തൊഴിലാളികളും അടക്കം ഇതിനെ ആശ്രയിച്ചു കൊണ്ടാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഈ റോഡിലൂടെ സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. വിഷയത്തിൽ പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് DYFI കീഴ്മാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ KSRTC ജില്ലാ ഓഫീസർക്ക് നിവേദനം നൽകി. വിഷയത്തിൽ ഉടനടി പരിഹാരം ഉണ്ടാവുമെന്ന് ഉറപ്പ് ലഭിച്ചു. DYFI ആലുവ ബ്ലോക്ക് സെക്രട്ടറി സ. അജിത്ത്,DYFI കീഴ്മാട് മേഖല പ്രസിഡന്റ് സ. ആസിഫ്, DYFI കീഴ്മാട് മേഖല ട്രെഷറർ സ. അജയ്, DYFI കീഴ്മാട് മേഖല വൈസ്. പ്രസിഡന്റ് സ. വിഷ്ണു എന്നിവർ പങ്കെടുത്തു.
Comments (0 Comments)