ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ.
ആലുവ: മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട് സ്വദേശിയുടെ സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്. സ്കൂട്ടറിനുള്ളിലുണ്ടായിരുന്ന മൊബൈലും പണവും മുഹമ്മദ് ഷാനിദ് കവർച്ച ചെയ്തു. വാഹനം മലപ്പുറത്ത് വിൽപ്പന നടത്തി. പേഴക്കാപ്പിള്ളിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട്, കാസർഗോഡ്, കോതമംഗലം ആലുവ സ്റ്റേഷനുകളിലായി നിരവധി കേസിലെ പ്രതിയാണ്. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ എം.എം.മഞ്ജു ദാസ്, എസ്.ഐ എസ്.എസ്,ശ്രീലാൽ, എസ്.സി.പി.ഒ സജീവ് സി.പി.ഒ മാരായ എൻ.എ,മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.,എം,മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Comments (0 Comments)