ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിർമിച്ച അംഗൻവാടി കെട്ടിടം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻഉദ്ഘാടനം നിർവഹിച്ചു.
Aaluv: ചെങ്ങമനാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ അന്ന് നിലനിന്നിരുന്ന അംഗൻവാടി യാതൊരു സൗകര്യമില്ലാത്ത പഴയൊരു കെട്ടിടത്തിൽ ആണ് നില നിന്നിരുന്നത് തിരഞ്ഞെടുപ്പ് വാഗ്ദാനമായി ബിജെപി നാട്ടിലെ ജനങ്ങൾക്ക് മുന്നിലായി വച്ച വാഗ്ദാനമായിരുന്നു വാടകയില്ലാതെ അംഗൻവാടിക്കുപയോഗിക്കുവാൻ സാകര്യമുള്ള ഒരു കെട്ടിടം നിർമ്മിച്ചു നൽകാമെന്നത് സുമനസ്സുകളുടെ സഹായത്താൽ ഇന്നത് പൂർണ്ണമായും പ്രവർത്തന സജ്ജമായി. ദീനദയാൽജി യുടെ പേരിൽ അകാലത്തിൽ അന്തരിച്ച. ബി ജെ പി പ്രവർത്തകരായ കെ എൻ ഷാജിയുടെയും ഇ.എസ് രജ്ഞിത്തിന്റെയും സ്മരണാർത്ഥം നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വാർഡ് മെമ്പർ ശോഭന സുരേഷ് കുമാർ അദ്ധ്യക്ഷയായി. മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു പ്രശസ്ത സിനിമാ താരം ശിവദ വിശിഷ്ടാതിഥി ആയി പങ്കെടുത്ത ചടങ്ങിൽ ബി ജെ പി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. കെ എസ് ഷൈജു, സരസ്വതി സേവാ ട്രസ്റ്റ് ആക്ടിങ്ങ് ചെയർമാൻ അഡ്വ. എം എ വിനോദ് ബിജെപി നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, ജനറൽ സെക്രട്ടറി സി സുമേഷ്, പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കണ്ണിക്കര,
മുൻ മെമ്പർ വി എൻ സജീവ്കുമാർ എന്നിവർ സംസാരിച്ചു.
Comments (0 Comments)