തൃശൂരിലെ പെറ്റ് ഷോപ്പിൽ വൻ കവര്‍ച്ച
തൃശൂരിലെ പെറ്റ് ഷോപ്പിൽ വൻ കവര്‍ച്ച.പെരിങ്ങാവ് എസ്.എൻ. പെറ്റ്സ് ഷോപ്പിലാണ് കവര്‍ച്ച നടന്നത്. ആറ് വളർത്തുനായ്ക്കളും അഞ്ച് വിദേശ പൂച്ചകളും സ്ഥാപനത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. ഒരു ലക്ഷം രൂപ വിലവരുന്ന നായകളെയും പൂച്ചകളെയുമാണ് കവര്‍ന്നത്.
ഈ കവർച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുഖം മുറച്ചുകൊണ്ട് കടയില്‍ കയറിയ യുവാവിന്റെ ദൃശ്യങ്ങളാണുള്ളത്. കൂട് തുറന്ന ശേഷം നായ കുട്ടികളെ എടുത്ത് ചെറിയ കൂട്ടിലാക്കി. പിന്നീട് പൂച്ചകളെയും കൂടെ കൊണ്ടുപോയി. സെൻ്റർ ഉടമ പോലീസിനെ ബന്ധപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി രണ്ടരയോടെയായിരുന്നു കവർച്ച.
Comments (0 Comments)