തമിഴ്നാട് മധുരയിൽ ഒൻപതുവയസുകാരനെ കുത്തിക്കൊലപ്പെടുത്തി
തമിഴ്നാട്ടിലെ മധുരയിൽ ഒൻപതു വയസ്സുകാരനെ കുത്തിക്കൊന്നു. ബിഹാർ സ്വദേശി ഷാനവാസാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ ബിഹാറിൽ നിന്നുള്ള 13 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഉറുദു സ്കൂളിലാണ് പഠിക്കുന്നത്.
ഇന്ന് രാവിലെ മേലൂർ-കടപ്പട്ടിയിലാണ് സംഭവം. രണ്ടുപേരും സ്കൂളിൽ പഠിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടികൾ തമ്മിൽ വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് പതിമൂന്നുകാരൻ ഷാനവാസിനെ അടുക്കളയിൽ നിന്ന് കത്തികൊണ്ട് ആക്രമിച്ചത്. കഴുത്തിലും വയറിലും കുത്തേറ്റ ഷാനവാസ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
Comments (0 Comments)