മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
തൃശൂര്‍ വെങ്കിടങ്ങില്‍ മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി ഹമറുല്ല ഹാരിസ് (32) അന്തരിച്ചു. ഇന്ന് രാവിലെ 10.15ഓടെയാണ് സംഭവം.
വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പറമ്പിലെ മാവില്‍ കയറി മാങ്ങ പറിക്കുന്നതിനിടയില്‍ തൊട്ടടുത്ത വൈദ്യുതി ലൈന്‍ കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.ഹാരിസിൻ്റെ മൃതദേഹം സാൻ ജോസിലെ പാവറട്ടി ആശുപത്രിയിലേക്ക് മാറ്റി.
Comments (0 Comments)