മാധ്യമ വാർത്തകൾക്കെതിരെ ഭരണാനുകൂല സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം ഒരുങ്ങുന്നു
മാധ്യമവാർത്തകൾക്കെതിരെ സർക്കാർ ബന്ധമുള്ള സംഘടന കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ചികിത്സാ പിഴവുൾപ്പെടെ പരാതികൾ പെരുകുന്ന സാഹചര്യത്തിലാണ് പ്രതിരോധത്തിനുള്ള പുതിയ നീക്കം. എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ മെഡിക്കൽ കോളജ് അധ്യാപകരെയും ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും സമരത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ അധ്യാപകർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
അത്യാഹിത വിഭാഗത്തിൽ രോഗിയെ പീഡിപ്പിക്കൽ, നാലു വയസ്സുകാരിയുടെ കൈവിരലിൽ ചെയ്യേണ്ട ശസ്ത്രക്രിയ നാവിൽ ചെയ്യുക, ശസ്ത്രക്രിയ ഉപകരണം വയറ്റിൽ മറന്നു വയ്ക്കുക കേരള ആതുരസേവന മേഖലയ്ക്ക് നാണക്കേടുണ്ടാക്കുന്ന നിരവധി സംഭവങ്ങൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് വാർത്തകളിലും വിവാദങ്ങളിലും നിറയുകയാണ്. ഇരകളായവർ മാധ്യമങ്ങളിലൂടെ പറഞ്ഞത് അത്രയും നാട്ടിൽ ചർച്ചയായി.
Comments (0 Comments)