റെയിൽവേ സ്റ്റേഷനുള്ളിൽ ഇലക്ട്രിക് ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
റെയിൽവേ സ്റ്റേഷനിലെ വൈദ്യുത തൂണിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ വൈദ്യുത തൂണിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. ചടയമംഗലം കൊല്ലം സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ റെയിൽവേ സ്റ്റേഷനിൽ ഭീതി സൃഷ്ടിച്ചത്.
അങ്കമാലി ഫയർഫോഴ്സും പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി. അരമണിക്കൂറോളം ടവറിൽ കയറി പരിഭ്രാന്തി പരത്തി ഒടുവിൽ ഫയർഫോഴ്സും റെയിൽവേ പോലീസും ചേർന്ന് യുവാവിനെ താഴെയിറക്കി.
Comments (0 Comments)