വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
നീന്തൽക്കുളത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡ് ചെറിയ പടിയൂർ പടിയൂർ മങ്ങാട്ടുശേരയിൽ ശിവൻ്റെ ഭാര്യ ആനന്ദവല്ലിയാണ് മരിച്ചത്. വീടിന് സമീപത്തെ റോഡരികിലെ കുളത്തിലാണ് ആനന്ദവലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥിരമായി രാവിലെ ചെറിയ പത്തിയൂർ ക്ഷേത്ര ദർശനത്തിന് പോകുന്ന ആനന്ദവല്ലി വ്യാഴാഴ്ച രാവിലെ എട്ടു മണിയോട് കൂടി വീട്ടിൽ നിന്നും ക്ഷേത്ര ദർശനത്തിനായി ഇറങ്ങിയിരുന്നു.
ഉച്ചയ്ക്ക് പന്ത്രണ്ട് മണി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ അയൽവാസിയാണ് കുളത്തിൽ ആരോ കിടക്കുന്നതായി അറിയിച്ചത്. ഇതുകേട്ട് മകനും ബന്ധുക്കളും എത്തിയപ്പോഴാണ് ആനന്ദവല്ലിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Comments (0 Comments)