സപ്ലൈകൊയുടെ പേരിൽ വൻ തട്ടിപ്പ് നടത്തിയ മുൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
സപ്ലൈകോ എന്ന പേരിൽ നിരവധി തട്ടിപ്പുകൾ നടത്തിയ മുൻ മാനേജർ അറസ്റ്റിൽ. സപ്ലൈകോയുടെ കടവന്ത്ര ഔട്ട്ലെ്റ്റിൽ ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ അസിസ്റ്റൻഡ് മാനേജർ സതീഷ് ചന്ദ്രനാണ് അറസ്റ്റിലായത്. സപ്ലൈകോ ഇമെയിൽ ഐഡി ഉപയോഗിച്ച് വ്യാജ ഓർഡറുകൾ സൃഷ്ടിച്ചും ജിഎസ്ടി നമ്പറുകൾ ദുരുപയോഗം ചെയ്തും വഞ്ചനാപരമായ പ്രവർത്തനം നടത്തിയതായി കണ്ടെത്തി.
ഈ രീതിയിൽ ഉത്തരേന്ത്യൻ കമ്പനികളിൽ നിന്ന് സപ്ലൈകോയുടെ പേരിൽ ഏഴ് കോടി രൂപയ്ക്ക് ചോളം ഇറക്കുമതി ചെയ്തു.പണം ലഭിക്കാതെ ആയതോടെ കമ്പനി സപ്ലൈകോയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഹൃദയാഘാതത്തെ തുടർന്ന് സതീഷ് ചന്ദ്രൻ ഇപ്പോൾ ആശുപത്രിയിലാണ്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
Comments (0 Comments)