ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
172 യാത്രക്കാരും ജീവനക്കാരുമായി ചെന്നൈയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭിഷണിയുയർന്നതോടെ വിമാനം അടിയന്തരമായി താഴെയിറക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇൻഡിഗോ വിമാനത്തിന് നേരെയുണ്ടായ രണ്ടാമത്തെ ബോംബ് ഭീഷണിയാണിത്.
രാവിലെ 6.50ന് ചെന്നൈയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് വിമാനത്തിൽ നിന്ന് റിമോട്ട് കൺട്രോളും കണ്ടെത്തിയത്. പൈലറ്റ് ഉടൻ തന്നെ മുംബൈയിലെ എടിഎസുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയും ചെയ്തു. അഗ്നിശമന സേനയും ആംബുലൻസും ഉൾപ്പെടെ എല്ലാ രക്ഷാപ്രവർത്തന ഉപകരണങ്ങളും ഉടൻ തയ്യാറാക്കി. വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയ ശേഷം വിമാനം പരിശോധനയ്ക്കായി തിരിച്ചുവിട്ടു.
Comments (0 Comments)