തിരുവനന്തപുരത്ത് പൊലീസുകാര്‍ക്ക് ക്രൂര മര്‍ദനം
തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ക്രൂരമായ ആക്രമണം. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് മർദനമേറ്റത്. പോലീസിൽ നൽകിയ പരാതി അന്വേഷിക്കാനെത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്.
അരിയങ്കോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, അഭയദേവ്, അനിൽകുമാർ എന്നിവർക്കാണ് ക്രൂരമായ മർദനമേറ്റത്. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Comments (0 Comments)