1. Home
  2. Featured

Featured

വാഹനാപകടങ്ങൾ തുടർക്കഥയായ "ചുങ്കം വളവിൽ വന്മതിൽ" തീർത്ത് പലചരക്ക് കടക്കാരൻ കുന്നുകര പഞ്ചായത്തിന്റെയും ചെങ്ങമനാട് പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന പലപ്രശ്ശേരി ചുങ്കം വളവിൽ വാഹനാപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഈ വളവിൽ പലചരക്കുകട നടത്തുന്ന പി. എം.അസീസിന്റെ കടയിലേക്കാണ് നിരന്തരം വാഹനങ്ങൾ ഇടിച്ചു കയറുന്നത്. ഏകദേശം 150- ഓളം അപകടങ്ങൾ ഇതിനോടകം തന്നെ നടന്നു കഴിഞ്ഞു. ഈ മാസം ഇത് 3-മത്തെ അപകടമാണ്. കണ്ണൂര് നിന്നും മലയാറ്റൂർ തീർത്താടനത്തിന് നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ടെമ്പോ ട്രാവലർ ആണ് ഇന്നത്തെ ഇര യാത്രക്കാരെ നിസ്സാര പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിച്ചു. നിരന്തരമായ അപകടങ്ങൾ കൊണ്ട് പൊരുതി മുട്ടിയ അസീസ് തന്റെ കടയുടെ മുൻപിൽ ജീവരക്ഷാർത്ഥം കോൺക്രീറ്റുകൊണ്ട് വന്മത്തിൽ പണിതിരിക്കുകയാണ്. ഇപ്പോൾ അതിനുമുകളിലൂടെയാണ് വാഹനങ്ങൾ കടയിലേക്ക് ഇടിച്ചു കയറുന്നത്. "കൊടും വളവും" ആശാസ്ത്രീയമായ റോഡ് നിർമ്മാണവുമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇത്രയേറെ അപകടങ്ങൾ ഉണ്ടായിട്ടും മതിയായ സിഗ്നൽ സംവിധാനങ്ങൾ ഉണ്ടാക്കുവാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാക്കുന്നില്ല എന്നും ആരോപണമുണ്ട്.