പൊതു സ്ഥലത്ത് ഭക്ഷ്യ മാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ പിഴയും നൂറ് തവണ ഇംപോസിഷനും ശിക്ഷ
അറക്കുളം ആലിൻചുവട് പ്രദേശത്തെ കുടിവെള്ള സ്രോതസ്സിനു സമീപം ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ കോളജ് വിദ്യാർഥികൾക്ക് 1000 രൂപയും 100 തവണ ഇംപോസിഷനും ശിക്ഷ. ഈ പുതിയ ശിക്ഷാ നടപടി അറക്കുളം പഞ്ചായത്തിൻ്റേതാണ്. “പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല” എന്ന സത്യം 100 തവണ എഴുതാൻ പഞ്ചായത്ത് ആവശ്യപ്പെട്ടു. ആയിരം രൂപ പിഴയടച്ച് വിദ്യാർഥികൾ മടങ്ങി.
നേരത്തെ കോളേജ് വിദ്യാർഥികളോട് 10,000 രൂപ പിഴയടക്കാൻ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. ഇത്രയും വലിയ തുക അടയ്ക്കാനാവില്ലെന്ന വിദ്യാർഥികളുടെ അപേക്ഷ പരിഗണിച്ചാണ് പിഴ പത്തിലൊന്നായി കുറച്ചത്, പകരം മാലിന്യ സംസ്കരണത്തിൻ്റെ നോട്ടീസ് എഴുതി നൽകി.
Comments (0 Comments)