ജോൺ മുണ്ടക്കയം നടത്തിയത് വസ്തുത ഇല്ലാത്ത ആരോപണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജൻ
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. അടിസ്ഥാനരഹിതമായ പ്രസ്താവനയാണ് ജോൺ മുണ്ടക്കയം നടത്തിയതെന്ന് ജയരാജൻ പറഞ്ഞു. സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ സമരം തീര്‍ത്തത് ഒരു ഫോണ്‍കോള്‍ വഴിയെന്ന് വെളിപ്പെടുത്തലിലാണ് ജയരാജന്റെ പ്രതികരണം. രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ഇടപെട്ട് സമരം അവസാനിപ്പിച്ചതായാണ് വിവരം.
ഒത്തു തീര്‍പ്പിന് പോകേണ്ട കാര്യം സിപിഐഎമ്മിനില്ല. ആരോപണം പാര്‍ട്ടിക്ക് എതിരായ പ്രചാരവേലയാണ്.ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ഉന്നതങ്ങളിലേക്ക് പോകാതിരിക്കാന്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തമാണ് സോളാർ സമരത്തെ തുടർന്നാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്. സമരത്തിൻ്റെ വിജയമാണിതെന്ന് ജയരാജൻ പ്രതികരിച്ചു.
Comments (0 Comments)