കൊച്ചിയിലെ ലഹരി വേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്
കൊച്ചി മയക്കുമരുന്ന് വേട്ടയിൽ: മോഡലിംഗ് മേഖലയിലേക്ക് അന്വേഷണം. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മോഡൽ അൽക്ക ബോണി മോഡലിംഗ് മേഖലയിൽ മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നു. മയക്കുമരുന്ന് വ്യാപാരത്തിൽ പങ്കാളികളായി പ്രവർത്തിച്ചിരുന്ന ഇവർ മോഡലിംഗ് ബിസിനസിൽ സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വലിയ ലാഭമാണ് ഇവരെ ഇതിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഇവർ ബോസ് എന്ന് പറയുന്നയാൾക്ക് പ്രതിദിനം 45,000 രൂപയാണ് ലഭിക്കുന്നത്. തുടർന്ന് മോഡലിംഗിൻ്റെ മറവിൽ മയക്കുമരുന്ന് വിൽപന തുടങ്ങി. കഴിഞ്ഞ ദിവസം അൽക്ക ബോണി ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാസങ്ങളായി ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിവരികയായിരന്നു മോഡലായ യുവതി അടങ്ങുന്ന സംഘം. മോഡലിംഗ് രംഗത്ത് രണ്ടു വർഷമായി പ്രവർത്തിക്കുന്ന വരാപ്പുഴ സ്വദേശിനി അൽക്കയുടെ നേതൃത്വത്തിലായിരുന്നു ലഹരിക്കച്ചവടം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി എളമക്കറിലെ ലോഡ്ജിൽ പോലീസ് അപ്രതീക്ഷിത റെയ്ഡ് നടത്തി. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വിൽപന നടത്തിവരികയായിരുന്നു പ്രതികൾ. ഇവരിൽ നിന്ന് കൊക്കെയ്ൻ, മെതാംഫിറ്റമിൻ, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
Comments (0 Comments)