കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന
കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അനുസരിച്ചാണ് ഇയാളെ പിടികൂടിയത്. എന്നാൽ ഇയാൾ പ്രതിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ കിടക്കയിൽ നിന്ന് എടുത്തുകൊണ്ടുപോയി.
കുട്ടിയുടെ മുത്തച്ഛൻ വീടിൻ്റെ മുൻവശത്തെ വാതിൽ തുറന്ന് പശുവിനെ കറക്കാനായി തൊഴുത്തിൽ കയറിയപ്പോഴാണ് അക്രമി അകത്തു കടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ പിടികൂടി അടുക്കളയുടെ വശത്തെ വാതിലിലൂടെ പുറത്തിറങ്ങി 500 മീറ്റർ അകലെയുള്ള സ്ഥലത്തേക്ക് നടന്ന് പീഡിപ്പിക്കുകയും സ്വർണക്കമ്മലുകൾ അപഹരിച്ച് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.
Comments (0 Comments)