സംസ്ഥാനത്ത് പൊലീസിൽ ആത്മഹത്യ കൂടുന്നതായി റിപ്പോർട്ട്
സംസ്ഥാനത്ത് പോലീസ് ആത്മഹത്യകൾ വർധിക്കുന്നതായി റിപ്പോർട്ട്. വിഷാദവും ജോലി സമ്മർദ്ദവുമാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ മാത്രം കേരളത്തിൽ 69 പോലീസുകാർ ആത്മഹത്യ ചെയ്തതായാണ് കണക്ക്.
അമിത ജോലിഭാരവും ജോലിയിലെ സമ്മർദ്ദവും മൂലം ആത്മഹത്യ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം സംസ്ഥാനത്ത് വർധിച്ചുവരികയാണ്. പോലീസുദ്യോഗസ്ഥർക്കിടയിൽ വിഷാദരോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഫലപ്രദമല്ലെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ പോലീസ് വകുപ്പിൻ്റെ ഉന്നതതല യോഗത്തിലാണ് ഏറ്റവും പുതിയ കണക്ക് അവതരിപ്പിച്ചത്. ഇതിന് ശേഷവും പോലീസ് ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ടായി.
Comments (0 Comments)