ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്കെത്തിച്ചില്ല; കടയുടമയ്ക്ക് നേരെ മർദ്ദനം, ആറ് പേർക്കെതിരെ കേസെടുത്തു
താൻ ഓർഡർ ചെയ്ത ഭക്ഷണം തൻ്റെ കാറിലേക്ക് കൊണ്ടുവരാത്തതിനെ തുടർന്ന് ഹോട്ടലുടമയേയും തൊഴിലാളികളേയും മർദ്ദിച്ചുവെന്ന് പരാതി. സ്ട്രീറ്റ് കഫേ നടത്തുന്ന 29 കാരനായ സർജനെ യുവാവ് മർദിച്ചു. സംഭവത്തിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യൂസഫ്, ശേഖർ, ഷഹാബ്, റഷീദ്, ബാദുഷ എന്നിവർക്കും നാട്ടകൽ സ്വദേശിയായ മറ്റൊരാൾക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിൽ കടയ്ക്ക് 50,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിലെ 53 മൈൽ പരിധിയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം.
Comments (0 Comments)