പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; കസ്റ്റഡിയിലെടുത്ത രാഹുലിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു
നവ വധു ക്രൂരമായി മർദിക്കപ്പെട്ട കേസിൽ ഒളിവിൽ പോയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ പി യുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുലിനെ വിദേശയാത്രയ്ക്ക് സഹായിച്ചത് രാജേഷാണെന്നും ഇരുവരും ഒരുമിച്ച് ബെംഗളൂരുവിലേക്ക് പോയെന്നും പോലീസ് പറഞ്ഞു. രാഹുലിന് വിദേശത്തേക്ക് പോകാനുള്ള ടിക്കറ്റും രാജേഷ് വാങ്ങി.
രാഹുൽ ജർമ്മനിയിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചതോടെ സർക്കുലർ ഇറക്കി. വിമാനത്താവളങ്ങളിലും ജോലിസ്ഥലത്തും നോട്ടീസ് പതിച്ചിട്ടുണ്ട്. പ്രതികൾ വിദേശത്തേക്ക് കടന്നതായി നേരത്തെ അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചിരുന്നു. പ്രതികൾ സിംഗപ്പൂരിലേക്ക് പോയതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. താൻ വിദേശത്താണെന്നും എന്നാൽ രാജ്യം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഇന്നലെ മാധ്യമപ്രവർത്തകനോട് പ്രതികരിച്ചു.
Comments (0 Comments)