മൃതശരീരവും വഹിച്ച് ബന്ധുക്കൾ വെള്ളക്കെട്ടിലൂടെ നടന്നു
മൃതശരീരവും വഹിച്ച് ബന്ധുക്കൾ വെള്ളക്കെട്ടിലൂടെ നടന്നു.തിരുവല്ല വെങ്ങൽ ചാലക്കുഴിയിലാണ് സംഭവം. ചാലക്കുഴി ചാന്തുരുതയിൽ വീട്ടിൽ ജോസഫ് മർക്കോസ് (80) അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹമാണ് വെള്ളക്കെട്ടിലൂടെ കൊണ്ടുപോയത്.
ഇവിടെ പ്രദേശവാസികൾ നിർമിച്ച റോഡും താൽക്കാലിക പാലവും കനത്ത മഴയിൽ വെള്ളത്തിനടിയിലായി. ജോസഫ് മാർക്കോസ് വ്യാഴാഴ്ച അന്തരിച്ചു. സംസ്കാരം ഇന്ന് നടത്താനാണ് തീരുമാനം. ഇന്നലെ മുതൽ പെയ്ത കനത്ത മഴയിൽ പ്രദേശത്ത് വെള്ളം കയറി. അണക്കെട്ട് നന്നാക്കണമെന്ന് പലതവണ തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. മഴക്കാലത്ത് ആറ് മാസത്തോളം പ്രദേശത്ത് വെള്ളക്കെട്ട് അനുഭവപ്പെടാറുണ്ട്.
Comments (0 Comments)