ശബരിമല തീര്ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു കർണാടക സ്വദേശി സന്ദീപ് (36) ആണ് മരിച്ചത്. നീലിമലയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
കർണാടകയിൽ നിന്ന് സംഘത്തിൽ എത്തിയ തീർഥാടകരിൽ ഒരാളാണ് പരേതനായ സന്ദീപ്. നീലിമല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. പമ്പ പോലീസ് ഇതിനുള്ള നടപടികൾ ആരംഭിച്ചു. ഉടൻ തന്നെ ചടങ്ങുകൾ നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Comments (0 Comments)